Thursday, April 25, 2024
indiakeralaNews

‘വലിയ വില’ കൊടുക്കേണ്ടി വരും, കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ‘പൊളിക്കല്‍ നയം’

തിങ്കളാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമ9 2021-22 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ പ്രഖ്യാപിച്ച പൊളിക്കല്‍ നയം (സ്‌ക്രാപ്പിംഗ് പോളിസി) നിലിവില്‍ വരുന്നതോടെ, പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഇനി കൂടുതല്‍ ചെലവേറിയത് ആവും.

– വാണിജ്യ വാഹനങ്ങള്‍ക്കുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള ചെലവ് 62 ഇരട്ടിയും സ്വകാര്യ വാഹനങ്ങള്‍ക്ക് രജിസ്‌റ്റ്രേഷ9 പുതുക്കാനുള്ള ഫീസ് എട്ടിരട്ടിയുമായി ഉയരുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്. കൂടാതെ, വാഹന ഉടമകളില്‍ നിന്ന് സംസ്ഥാന സര്‍ക്കാറുകള്‍ റോഡ് ടാക്‌സിന് പുറമെ ഹരിത നികുതിയും (ഗ്രീ9 ടാക്‌സ്) ഈടാക്കും.

കേന്ദ്ര വാഹന ഗതാഗത മന്ത്രാലയം വരുന്ന രണ്ട് ആഴ്ചക്കുള്ളില്‍ പുതിയ സ്‌ക്രാപ്പിംഗ് പോളിസി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗത നിയമമനുസരിച്ച്, എട്ട് വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനനങ്ങള്‍ക്ക് എല്ലാ വര്‍ഷവും ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് പുതുക്കല്‍ നിര്‍ബന്ധമാണ്. ഇതിനു പുറമെ, സംസ്ഥാന സര്‍ക്കാറുകള്‍ ഹരിത നികുതിയും ഈടാക്കുന്നതാണ്. റോഡ് ടാക്‌സിന്റെ 10-25 ശതമാനത്തോളം വരും ഹരിത നികുതി.

പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷ9 ചാര്‍ജ്ജ് ഇരുചക്ര വാഹനങ്ങള്‍ക്ക് 300 രൂപയില്‍ നിന്ന് 1000 രൂപയായും കാറുകള്‍ക്ക് 600 രൂപയില്‍ നിന്ന് 5000 രൂപയായും ഉയര്‍ത്തും. ഓട്ടോമാറ്റിക്ക് ഫിറ്റ്‌നെസ് ടെസ്റ്റ് പാസാവാത്ത വാഹനങ്ങളെ കേന്ദ്ര ടാറ്റാബേസായ ‘വാഹനി’ല്‍ നിന്ന് നീക്കം ചെയ്യുന്നതാണ്.

നിലവില്‍, രാജ്യത്തെ 25 ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളില്‍ ഏഴെണ്ണെം മാത്രമേ പ്രാവര്‍ത്തിക യോഗ്യമായുള്ളൂ. അതേസയമം, നോയിഡലിലേത് ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക പൊളിക്കല്‍ കേന്ദ്രങ്ങള്‍ (സ്‌ക്രാപ്പിംഗ് സെന്ററുകള്‍) പ്രവര്‍ത്തിക്കുന്നുണ്ട്.
മൊബൈല്‍ ഫോണുകള്‍ വഴിയും, പെട്രോള്‍ പമ്ബുകളിലൂടെയും സ്‌ക്രാപ്പിംഗ് പോളീസിയെ പറ്റി ബോധവല്‍ക്കരണം നല്‍കാ9 സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പുതിയ നയം വാഹന മോഷ്ടാക്കള്‍ ദുരുപയോഗം ചെയ്യാ9 സാധ്യതയുണ്ടോ എന്നും കേന്ദ്ര വാഹന ഗതാഗത മന്ത്രാലയം പരിശോധിക്കും.