Wednesday, May 8, 2024
keralaNews

സംസ്ഥാനത്ത് സ്വര്‍ണവില പവന്‍ വില 200 രൂപ കുറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു.ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 35,200 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 4,400 രൂപയുമായി.35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണ വില. മൂന്നുദിവസംകൊണ്ട് ആയിരത്തിലേറെ രൂപയുടെ ഇടിവാണുണ്ടായത്.ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസര്‍വിന്റെ പലിയ ഉയര്‍ത്തല്‍ തീരുമാനം പുറത്തുവന്നതോടെ സ്വര്‍ണ വില ഒരു ട്രോയ് ഔണ്‍സിന് 1,792 ഡോളര്‍ നിലവാരത്തിലേയ്ക്ക് കുറഞ്ഞിരുന്നു .