Friday, April 19, 2024
EntertainmentkeralaNews

ശബരിമലയില്‍ ദര്‍ശനം നടത്തി ജയറാമും – ജയം രവിയും

ശബരിമല: ശബരിമലയില്‍ മകരവിളക്ക് ദര്‍ശനത്തിനായി നടന്മാരായ ജയറാം, ജയം രവിയും സുഹൃത്തുക്കള്‍ക്കൊപ്പം ശബരിമലയിലെത്തി. മകരജ്യോതി കാണാനാണ് വന്നതെന്ന് ജയം രവി പറഞ്ഞു . ജയറാമിനെ ഗുരുസ്വാമിയെന്നാണ് വിശേഷിപ്പിച്ചത്. ഗുരുസ്വാമിയും നടനുമായ ജയറാം സാര്‍, ശശി സ്വാമി എന്നിവര്‍ക്കൊപ്പമാണ് വന്നത്.       

 

ഇവര്‍ എപ്പോഴും കൂടെ വരാറുണ്ട്. എല്ലാം പോസിറ്റീവായാണ് കാണുന്നതെന്നും ജയം രവി പറഞ്ഞു.തികഞ്ഞ അയ്യപ്പഭക്തനായ ജയറാം മുടങ്ങാതെ ശബരിമല ദര്‍ശനം നടത്തുന്നയാളാണ്. ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണുശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ ചിത്രംകണ്ട് തന്റെ കണ്ണ് നിറഞ്ഞുവെന്നും ജയറാം പറഞ്ഞിരുന്നു.മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനില്‍ ജയം രവിയായിരുന്നു ടൈറ്റില്‍ റോളില്‍. ആഴ് വാര്‍ കടിയാന്‍ നമ്പി എന്ന കഥാപാത്രമായി വേറിട്ട രൂപഭാവങ്ങളില്‍ ജയറാമും ചിത്രത്തിലുണ്ടായിരുന്നു. മകര വിളക്ക് തൊഴുത് ഏറെ നേരം കഴിഞ്ഞാണ് ഇരുവരും സന്നിധാനത്ത് നിന്നും പോയത്.എത്ര വലിയ തിരക്കാണെങ്കിലും ശബരിമല ദര്‍ശനം ഒഴിവാക്കാന്‍ കഴിയുന്നതല്ലെന്നും ജയം രവി പറഞ്ഞു .