Tuesday, May 21, 2024
keralaLocal NewsNews

മൂന്ന് വില്ലേജു കളിലെ പട്ടയ വിതരണം ; 10-ാം തീയതി വരെ അപേക്ഷ സ്വീകരിക്കും.

എരുമേലി തെക്ക് , വടക്ക് , കോരുത്തോട് എന്നീ വില്ലേജുകളില്‍പ്പെട്ടവര്‍ക്കുള്ള
പട്ടയ വിതരണവുമായി ബന്ധപ്പെട്ട് 10 തിയതി വരെ അപേക്ഷ സ്വീകരിക്കും .
തുടര്‍ന്ന് വില്ലേജുകളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ചതിന് ശേഷമേ
പട്ടയ വിതരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയൊള്ളൂയെന്നും റവന്യൂ വകുപ്പ് അധികൃതര്‍ പറഞ്ഞു .മൂന്നു വില്ലേജുകളിലായ ഏകദേശം 1000ധികം പട്ടയം ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു . ഇരുമ്പൂന്നിക്കര , കോയിക്കക്കാവ്, തുമരംപാറ , കൊപ്പം, എലിവാലിക്കര, പാക്കാനം,പുഞ്ചവയല്‍ , കോരുത്തോട്
എന്നിവടങ്ങളിലെ സ്ഥിര താമസക്കാര്‍ക്കാണ് പട്ടയം നല്‍കുന്നത്.
നിര്‍ദ്ദിഷ്ട അപേക്ഷ ഫോറത്തില്‍ അതാത് പ്രദേശത്തുള്ള ഓഫീസുകളില്‍ നല്‍കണം .
തിരഞ്ഞെടുപ്പിന് മുമ്പ് പട്ടയ വിതരണം നടത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.