Friday, May 17, 2024
HealthkeralaNews

എരുമേലി പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ വന്‍ വര്‍ദ്ധനവ് സ്ഥിതി ആശങ്കാജനകമെന്ന് അധികൃതര്‍ …..

പാറത്തോട് സി എഫ് എല്‍റ്റിസി നിര്‍ത്തി.

എരുമേലി ഗ്രാമപഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നും സ്ഥിതി ആശങ്കാജനകമാണെന്നും അധികൃതര്‍ പറയുന്നു . ഇന്ന് 92 പേരെ പരിശോധിച്ചതില്‍ 26 പേര്‍ക്ക് പോസിറ്റീവ് കണ്ടെത്തുകയും ചെയ്തു . ടെസ്റ്റ് പോസിറ്റിവിറ്റി – 28.2 % ശതമാനം ആയതോടെ പഞ്ചായത്ത് ജാഗ്രത പട്ടികയില്‍ മുന്നില്‍ എത്തിയിരിക്കുകയാണ് . ഇതിനിടെ പാറത്തോട് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സിഎഫ് എല്‍ റ്റി സി നിര്‍ത്തിയതോടെ ഇവിടെ നിന്നുള്ള 36 പേരെ കൂടി എരുമേലി പഞ്ചായത്തിലാണ് ചികില്‍സിപ്പിക്കുന്നത് . എരുമേലി പഞ്ചായത്തില്‍ പോസിറ്റീവ് ആകുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ഇവരെ ചികിത്സിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അധികൃതര്‍ പറയുന്നു .

എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് പാറത്തോട്ടിലെ സി എഫ് എല്‍റ്റിസി നിര്‍ത്തിയതെന്നും ഇവിടെയുള്ളവരെ മുണ്ടക്കയം സിഎഫ് എല്‍റ്റിസിയിലേക്ക് മാറ്റാനാണ് തീരുമാനിച്ചതെന്നും ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റ്റി.എസ് കൃഷ്ണകുമാര്‍ പറഞ്ഞു . എന്നാല്‍ മുണ്ടക്കയത്ത് 100 പേര്‍ക്കുള്ള സൗകര്യം മാത്രമാണുള്ളത് . ഇവിടെ അധികമായി വരുന്നവരെ എരുമേലിക്ക് പറഞ്ഞു വിടുകയാണ് ചെയ്യുന്നത് . ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് പഞ്ചായത്തില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കാത്തിരിക്കുകയാണ് പഞ്ചായത്തും ,പോലീസും . എന്നാല്‍ കഴിഞ്ഞ 10 ദിവസത്തിനിടെയാണ് കോവിഡ് വ്യാപനം രൂക്ഷമായതെന്നും നാട്ടുകാര്‍ പറഞ്ഞു .