Tuesday, May 21, 2024
Local NewsNews

കരിമ്പിൻതോട്ടിലെ വീണ്ടും  മാലിന്യ നിക്ഷേപം;  എരുമേലി സ്വദേശിയെ പിടികൂടി 

എരുമേലി: കരിമ്പിൻതോട്ടിലെ വീണ്ടും  മാലിന്യ നിക്ഷേപിക്കാനെത്തിയ   എരുമേലി സ്വദേശിയെ ഇന്നലെ  പിടികൂടി. 
എരുമേലി ഇരുമ്പൂന്നിക്കര സ്വദേശി പുത്തൻ പുരയ്ക്കൽ നൗഷാദ് പിയു വിനെയാണ് വാഹന സഹിതം പിടികൂടിയത് .
ഇന്നലെ രാത്രി 10 മണിയോടെ  കരിമ്പിൻതോട്ടിൽ പഴകിയ പച്ചക്കറി മാലിന്യം നിക്ഷേപിക്കുന്നതിനിടെ പിടികൂടുകയായിരുന്നുവെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.
പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  കഴിഞ്ഞ ഒരു മാസത്തിനിടെ  നാലോളം വാഹനങ്ങളാണ് വനം വകുപ്പ് പിടിച്ചെടുത്തത്. ആറോളം
പേർക്കെതിരെ കേസ് എടുത്തതായും അധികൃതർ പറഞ്ഞു. പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് മാലിന്യം നിക്ഷേപിക്കാനെത്തിയാളെ പിടികൂടിയത് .
കരിമ്പിൻ തോട്ടിലെ മാലിന്യ നിക്ഷേപം തടയുന്നതിനായി  കർശനമായ പെട്രോളിംഗിനാണ് വനംവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.
 അനധികൃതമായി വനത്തിനുള്ളിൽ കയറി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിരെയാണ് ഇവർക്കെതിരെ കേസ് എടുക്കുന്നത്. കേസ് രജിസ്റ്റർ ചെയ്യുന്ന  ഇവരുടെ വാഹനം പിടിച്ചെടുക്കുന്നതായും അധികൃതർ പറഞ്ഞു. എരുമേലി മുതൽ കരിമ്പിൻതോട് മുക്കട വരെയുള്ള വനമേഖലയിൽ 24 മണിക്കൂർ നിരീക്ഷണമാണ് വനം വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ  പറഞ്ഞു .