Saturday, May 18, 2024
keralaNews

എരുമേലിയിൽ കോവിഡ് ട്രീറ്റ്മെൻറ് -പ്രതിരോധപ്രവർത്തനങ്ങൾ  അവതാളത്തിൽ. 

സംസ്ഥാന വ്യാപകമായി കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമ്പോൾ  എരുമേലിയിൽ പഞ്ചായത്ത് കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളിൽ ഗുരുതരമായ അനാസ്ഥയെന്ന്  ആരോപണം. എരുമേലി പഞ്ചായത്തിൽ മാത്രം ഇതുവരെ 198 പേരാണ് കോവിഡ് ബാധിതരായിട്ടുള്ളത് .കോവിഡ്‌ വ്യാപനത്തെ തുടർന്ന്  പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ  കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
കോവിഡ് വ്യാപനം ഗുരുതരമായിട്ടും പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ തുടങ്ങാൻ കഴിയാത്തതാണ് അധികൃതർക്കെതിരെ വ്യാപക പ്രതിഷേധം ഉയരാൻ കാരണം.
എരുമേലിയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ തുടങ്ങിയാൽ മാത്രമേ ഡോക്ടമാരേയും – നേഴ്സിംഗ് സ്റ്റാഫിനേയും നിയമിക്കാൻ കഴിയൂ.
എന്നാൽ കോവിഡ് ബാധിതരുടെ എണ്ണം കൂടിയിട്ടും എരുമേലിയിൽ
ട്രീറ്റ്മെൻറ് സെൻറർ തുടങ്ങാൻ  ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല.
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ തുടങ്ങണമെങ്കിൽ
സാങ്കേതിക പ്രശ്നങ്ങൾ നിരവധിയുണ്ടെന്നും, ഡിഎംഒ / അഡീഷണൽ ഡയറക്ടറോ
ആണ് അനുവദിക്കേണ്ടെതെന്നും എരുമേലി സി എച്ച് സി യിലെ
ഹെൽത്ത്  ഇൻസ്പെക്ടർ രാജീവ് പറഞ്ഞു .നിലവിൽ മുണ്ടക്കയം താലൂക്കാശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്ററിലാണ് അടിയന്തിര ഘട്ടത്തിൽ കോവിഡ് ബാധിതരെ കൊണ്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു .
എരുമേലിയിൽ 60 ലധികം ആളുകളെ പാർപ്പിച്ചിരിക്കുന്ന ക്വാറന്റേൻ സെന്റർ പഞ്ചായത്ത് നടത്തി വരുന്നുണ്ടെങ്കിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കാൻ  പഞ്ചായത്തിന് കഴിഞ്ഞില്ലെനും പരാതി  ഉയർന്നു കഴിഞ്ഞു .എന്നാൽ കോവിഡ് ബാധിതരെ കൊണ്ടു പോകുന്നതടക്കം  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആംബുലൻസ് സൗകര്യം ഇല്ലായെന്നതാണ് വലിയ പ്രതിസന്ധി . സ്വകാര്യ സ്ഥാപനങ്ങളിലെ ആംബുലൻസുകൾ ഇതിനായി വാടകയ്ക്ക് എടുക്കാനാണ് നീക്കം നടത്തുന്നത് . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്  ശക്തമായ നടപടി സ്വീകരിക്കാൻ
പോലീസ് ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചതടക്കമുള്ള ചില വാർഡുകളിലെ ജനപ്രതിനിധികളുടെയും മറ്റും യോഗം വിളിക്കുകയും നിരവധി നിർദേശങ്ങൾ നൽകിയതായും എരുമേലി പോലീസ് എസ് എച്ച് ഒ .എ . ഫിറോസ് പറഞ്ഞു . കണ്ടെയ്ൻ മെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ  ലംഘിക്കൽ , വാർഡുകളിൽ  അടച്ചു പൂട്ടേണ്ട സ്ഥലങ്ങൾ, വാർഡുകളിലെ സന്നദ്ധ പ്രവർത്തകരെ തിരഞ്ഞെടുക്കാനും മറ്റുമാണ്  തീരുമാനിച്ചത് .
എന്നാൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മുണ്ടക്കയം കൂടാതെ പാറത്തോട് പഞ്ചായത്തിൽ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങുമെന്നും അധികൃതർ പറഞ്ഞു.
ഒന്നാം ഘട്ട കോവിഡ് വ്യാപന സമയത്ത് കഴിഞ്ഞ പഞ്ചായത്ത്   മുക്കൂട്ടുതറ അസീസ്സി നേഴ്‌സിംഗ് കോളേജ്  കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിനായി ഏറ്റെടുക്കുകയും,ജോലിക്കാരെ താത്ക്കാലികമായി നിയമിക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കിയിരുന്നു.എന്നാൽ
രണ്ടാം ഘട്ടം രൂക്ഷമായി ആഴ്ചകൾ കഴിഞ്ഞിട്ടും പുതിയ ഭരണ സമിതി
കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നും നാട്ടുകാർ പറയുന്നു . അടിയന്തിരമായി എരുമേലിയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻർ തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്നും  നാട്ടുകാർ ആവശ്യപ്പെട്ടു.