Wednesday, May 15, 2024
keralaNews

ശബരിമല തീർത്ഥാടനം: എരുമേലിയിൽ അവലോകനയോഗം നാളെ  

എരുമേലി: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചുള്ള അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് നവംബർ 10 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് എരുമേലി ദേവസ്വം ഹാളിൽ നടത്തുമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.വിവിധ സർക്കാർ വകുപ്പുകൾ, ദേവസ്വം ബോർഡ്,എരുമേലി ഗ്രാമ പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം.ഇതുവരെയുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും,നിർദ്ദേശങ്ങൾ പരിഗണിച്ച് മണ്ഡല – മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കങ്ങൾ ചർച്ച  ചെയ്യും. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഐ.എ.എസ്,ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ്,അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, കൂടാതെ വിവിധ സർക്കാർ വകുപ്പ് മേധാവികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, അയ്യപ്പ സേവാ സംഘം, ജമാഅത്ത്, വ്യാപാരി വ്യവസായി പ്രതിനിധികൾ, തുടങ്ങിയവർ  പങ്കെടുക്കും.