Wednesday, May 15, 2024
keralaLocal NewsNews

എരുമേലി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കാഷ്വാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2020 -21 വാര്‍ഷിക പദ്ധതിയില്‍ 25 ലക്ഷം രൂപ ചെലവഴിച്ച് എരുമേലി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പൂര്‍ത്തികരിച്ചകാഷ്വാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം (19.09.20 ശനിയാഴ്ച) 11-ന് പി.സി.ജോര്‍ജ് എം.എല്‍.എ നിര്‍വഹിക്കുമെന്ന്പ്രസിഡന്റ് മറിയമ്മ ജോസഫ്,വൈസ് പ്രസിഡന്റ് പി.എ.ഷെമീര്‍ എന്നിവര്‍ അറിയിച്ചു. നേരത്തെ പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച രണ്ടു നില കെട്ടിടത്തിലേക്കാണ് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാഷ്വാലിറ്റി ബ്ലോക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കുന്നത്.ഒന്നാം നിലയില്‍ ഒ.പി കൗണ്ടര്‍, നഴ്‌സിംഗ് സ്റ്റേഷന്‍, ഇ.സി.ജി കൗണ്ടര്‍, നെബുലൈസേഷന്‍ റൂം, 5 കിടക്കകളുള്ള നിരീക്ഷണ മുറി, കാഷ്വാലിറ്റി ഒ.പി യില്‍ എത്തുന്ന രോഗികള്‍ക്കുള്ള ഫാര്‍മസി, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ക്കുള്ള പരിശോധനാ മുറിയും വിശ്രമമുറിയും ഒരുക്കിയിട്ടുണ്ട്. രണ്ടാം നിലയില്‍ പത്തുവീതം ബെഡ്ഡുകളുള്ള സ്ത്രീ,പുരുഷ വാര്‍ഡുകള്‍ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. കിടപ്പുരോഗികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള ഡൈനിങ് റൂം, നഴ്‌സ്,അറ്റന്‍ഡര്‍ എന്നിവര്‍ക്ക് പ്രത്യേക വിശ്രമ മുറികള്‍,നെബുലൈസേഷന്‍ റൂം എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജേക്കബ് ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ് എന്നിവര്‍ പങ്കെടുക്കും.