Tuesday, May 7, 2024
keralaLocal NewsNews

ജീവനക്കാരിക്ക് കോവിഡ് ; എരുമേലി പഞ്ചായത്ത് ഓഫീസ് ഭാഗികമായി അടച്ചു.

ജീവനക്കാരിക്ക് കോവിഡ് എരുമേലി പഞ്ചായത്ത് ഓഫീസ് ഭാഗികമായി അടച്ചു.എരുമേലി ഗ്രാമപഞ്ചായത്ത് ജീവനക്കാരിക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് താല്‍ക്കാലികമായി അടച്ചതായി സെക്രട്ടറി എം എന്‍ വിജയന്‍ പറഞ്ഞു.മറ്റു മൂന്നു ജീവനക്കാരെ കൂടി നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.ഇന്ന് ഉച്ചക്ക് ശേഷമാണ് ജീവനക്കാരിക്ക് കോവിഡ് പോസിറ്റീവ് സ്വീകരിച്ചത്.ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ജീവനക്കാരെല്ലാം പറഞ്ഞു വിടുകയായിരുന്നു.പഞ്ചായത്തിലെ ഒരു വിഭാഗം മാത്രമാണ് അടച്ചതെന്നും അണു നശീകരണത്തിനുശേഷം പഞ്ചായത്ത് ഉടനെ തുറന്നു പ്രവര്‍ത്തിക്കുമെന്നും സെക്രട്ടറി പറഞ്ഞു.