Saturday, April 27, 2024
indiaNewsObituaryworld

പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി ഒന്‍പത് മരണം

ന്യൂഡല്‍ഹി: ഇന്നലെ രാത്രിയില്‍ ഉണ്ടായ ഭൂചലനത്തില്‍ അഫ്ഗാനിസ്ഥാനിലും പാകിസ്താനിലുമായി ഒന്‍പത് മരണം. പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ സ്വാത് താഴ് വരയില്‍ 100 അധികം പേരൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നിരവധി വീടുകള്‍ തകര്‍ന്നതായുളളതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനില്‍ തജിക്കിസ്ഥാനുമായി ചേര്‍ന്ന അതിര്‍ത്തി മേഖലയിലാണ് ഭൂകമ്പം അനുഭവപ്പെട്ടിരിക്കുന്നത്. ഇവിടെ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നും ലഭ്യമായിട്ടില്ല.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ഭൂചനലമുണ്ടായത്. ഇതുവരെ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വീട്ടിലെ ഗൃഹോപകരണങ്ങളും മറ്റും ചലിക്കുന്നതായുള്ള ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഫ്ഗാനിലെ ജും എന്ന പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിക്കുന്നത്. 6.6 തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.