Sunday, May 19, 2024
indiaNews

ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് ഹൈവേ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് ഹൈവേ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു; ഇനി 45 മിനിട്ടു കൊണ്ട് മീററ്റിലെത്താം.ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് ഹൈവേ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഡല്‍ഹിയില്‍ നിന്ന് മീററ്റില്‍ എത്താന്‍ മൂന്നു മണിക്കൂറാണ് എടുത്തിരുന്നിത്. എന്നാലിനി 45 മിനിട്ടു കൊണ്ട് എത്താനാകും. പാതയില്‍ കാറുകളുടെ വേഗപരിധി 100 കിലോമീറ്ററും ചരക്കു വാഹനങ്ങള്‍ക്ക് 80 കിലോമീറ്ററുമായി നിര്‍ണയിച്ചു.82 കിലോമീറ്റര്‍ പാത നിര്‍മ്മിച്ചത് 8346 കോടി രൂപ ചെലവഴിച്ചാണ്. 24 പാലങ്ങളും 10 മേല്‍പാലങ്ങളുമാണ് എക്‌സ്പ്രസ് ഹൈവേയില്‍ നിര്‍മ്മിച്ചിട്ടുള്ളത്.