Thursday, May 2, 2024
EntertainmentindiaNewsObituary

മുതിര്‍ന്ന തെലുങ്ക് നടന്‍ ചലപതി റാവു അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് സിനിമ രംഗത്ത് ഹാസ്യ-വില്ലന്‍ വേഷങ്ങളില്‍ എത്തിയ മുതിര്‍ന്ന നടന്‍ ചലപതി റാവു (78) അന്തരിച്ചു.തെലുങ്ക് സിനിമയില്‍ പതിറ്റാണ്ടുകളായി എത്തിയ ചലപതി റാവു 600-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ബലിപാരു സ്വദേശിയായിരുന്നു റാവു. അദ്ദേഹത്തിന്റെ മകന്‍ രവി ബാബു ടോളിവുഡിലെ നടനും ചലച്ചിത്ര നിര്‍മ്മാതാവുമാണ്. 1966 സാക്ഷി ല്‍ അഭിനയിച്ച സാക്ഷിയാണ് ആദ്യ ചിത്രം. ഡ്രൈവര്‍ രാമുഡു (1979), വജ്രം (1995) കിക്ക് (2009) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.