Monday, May 6, 2024
keralaNews

ജനിതക വ്യതിയാനം വന്ന വൈറസ് 400 പേര്‍ക്ക്…

യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം വന്ന വൈറസുകളെ ഇന്ത്യയിലെ 400 പേരില്‍ കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്.

 

ഈ മൂന്ന് വൈറസുകളും അതിവേഗം ബാധിക്കുന്നതും രോഗസാധ്യത കൂട്ടുന്നതുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ കോവിഡ് ബാധിച്ചവരെയും ഈ വൈറസ് ബാധിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോര്‍ട്ട് ഉദ്ധരിച്ച് ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബെ ചൊവ്വാഴ്ച രാജ്യസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയിലാര്‍ക്കും ഇങ്ങനെ രണ്ടാമത് പിടിപെട്ടിട്ടില്ല.ഡിസംബര്‍ 29നാണ് ഇന്ത്യയില്‍ ആദ്യമായി ജനിതക വ്യതിയാനം വന്ന വൈറസിനെ കണ്ടെത്തിയത്. ബ്രിട്ടനില്‍നിന്നെത്തിയ ആറ് യാത്രക്കാരിലാണ് ഇവ കണ്ടത്.