Tuesday, May 21, 2024
Newsworld

യുക്രെയ്‌നിലുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സര്‍ക്കാര്‍.

യുക്രെയ്‌നിലുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സര്‍ക്കാര്‍. എംബസി നിര്‍ദേശം ലഭിക്കാതെ നിലവിലുള്ള സ്ഥലങ്ങളില്‍നിന്ന് പുറത്തിറങ്ങരുത്. അധികൃതരുടെ നിര്‍ദേശം ലഭിക്കാതെ അതിര്‍ത്തികളിലേക്ക് വരരുത്. ജാഗ്രത തുടരണണമെന്നും യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. അതേസമയം യുക്രെയ്‌നില്‍ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാര്‍ ഇന്ന് നാട്ടിലെത്തും. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ റുമാനിയയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കും മുംബൈയിലേയ്ക്കുമാണ് എത്തുക. കൂടുതല്‍ പേരെ യുക്രെയ്‌നിന്റെ അതിര്‍ത്തിയിലെത്തിക്കാന്‍ നടപടി പുരോഗമിക്കുകയാണ്. രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള സമിതി യോഗം ചേരും. യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും സാഹചര്യത്തില്‍ റഷ്യയുമായും യുക്രെയ്‌നുമായുമുള്ള ഇന്ത്യയുടെ വാണിജ്യസാഹചര്യം അവലോകനം ചെയ്യാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. യുക്രെയ്‌നിലെ സര്‍പോജിയയില്‍നിന്ന് പോളണ്ട് അതിര്‍ത്തിയിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തി. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ലിവ്യൂവിലേക്ക് പുറപ്പെട്ടു.