Wednesday, May 15, 2024
indiaNewsObituaryworld

കാനഡയില്‍ ഖാലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ടു

ദില്ലി: ഇന്ത്യ – കാനഡ പ്രതിസന്ധിക്കിടെ കാനഡയില്‍ ഖാലിസ്ഥാന്‍വാദി സംഘത്തിന്റെ നേതാവ് കൊല്ലപ്പെട്ടു. സുഖ ദുന്‍കെ എന്നറിയപ്പെടുന്ന സുഖ് ദൂല്‍ സിങ് ആണ് കൊല്ലപ്പെട്ടത്.                                                                                                              ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് മരണമെന്നാണ് വിവരം. ഇന്ത്യയില്‍ പല കേസുകളിലും ഉള്‍പ്പെട്ട വ്യക്തിയായിരുന്നു ഇയാള്‍. കാനഡയിലേക്ക് കടന്ന ഖാലിസ്ഥാന്‍ ഭീകരവാദികളെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ പട്ടികയിലും ഇയാളുടെ പേര് ഉള്‍പ്പെടുന്നുണ്ട്. സുഖ് ദൂല്‍യുടെ വീട്ടില്‍ പഞ്ചാബ് പൊലീസ് എത്തി, ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.                         ഹര്‍ദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെയാണ് രണ്ടാമതൊരു കൊലപാതവും കാനഡയിലുണ്ടാകുന്നത്. ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ തമ്മിലുള്ള തര്‍ക്കവും സംഘര്‍ഷവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. ഹര്‍ദീപ് സിംഗ് നിജ്ജാറുടെ കൊലപാതകം രണ്ട് മാഫിയ ഗ്യാങ്ങുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.                                                                                                എന്നാല്‍ നിജ്ജാറുടെ കൊലപാതകത്തിന് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌ററിന്‍ ട്രൂഡോയുടെ പ്രസ്താവന. ഇതാണ് കാനഡ ഇന്ത്യ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന നിലയിലേക്ക് എത്തിയത്.                                                                                                                     കൊല്ലപ്പെട്ട ഹര്‍ദീപ് സിംഗ് നിജ്ജാറുടെ നേതൃത്വത്തിലുള്ള ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സാണ് നയതന്ത്ര കാര്യാലയത്തിന് നേരെയുള്ള അക്രമത്തിന് നേതൃത്വം നല്‍കിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഹര്‍ദീപ് സിംഗ് നിജ്ജാര്‍ 1997 ല്‍ കാനഡയിലേക്ക് കുടിയേറിയത് വ്യാജ പാസ് പോര്‍ട്ട് ഉപയോഗിച്ചാണെന്നും, നിജ്ജാറിന്റെ ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ച് എല്ലാ വിവരങ്ങളും കാനഡയ്ക്ക് കൈമാറിയിരുന്നു എന്നും വിദേശകാര്യ വൃത്തങ്ങള്‍ പറയുന്നു.