Tuesday, April 30, 2024
indiaNews

പ്രിയങ്ക, രാഹുല്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് ഹത്രസിലേക്ക് പോകാം..

യുപിയിലെ ഹത്രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോകാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിച്ച് യുപി പൊലീസ്. സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പം കാറിലെത്തിയ രാഹുലിനെ ഡിഎന്‍ഡി എക്‌സ്പ്രസ് വേയില്‍ പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരെയും ഹത്രസിലേക്കു പോകാന്‍ അനുവദിച്ചെന്നാണു ലഭ്യമായ വിവരം. മറ്റു മൂന്നു പേര്‍ക്കു കൂടി യാത്രാനുമതി ലഭിച്ചിട്ടുണ്ട്.