Thursday, May 16, 2024
indiaNews

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധ പൈലറ്റ്…

ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേനയുടെ വനിതാ യുദ്ധവിമാന പൈലറ്റ് ഭാവ്‌നാ കാന്ത് .ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ വനിതയാണ് ഭവാന കാന്ത്.ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരേഡില്‍ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധ പൈലറ്റായി ഭവാന കാന്ത് ചരിത്രത്തിലിടം നേടും.കുട്ടിക്കാലം മുതല്‍ തന്നെ ടിവിയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പരേഡ് അഭിമാനത്തോടെ കാണാറുണ്ട്. എന്നാല്‍ ഇത്തവണ ഈ പരേഡില്‍ സ്വയം പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നു എന്നത് അവിശ്വസനീയമായി തോന്നുന്നു അതിലേറെ അഭിമാനവും ഉണ്ടെന്ന് ഭാവ്‌ന പറഞ്ഞു.മേക്ക് ഇന്‍ ഇന്ത്യ തീം അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം. റിപ്പബ്ലിക് ദിന പരേഡില്‍ റഫേലിന്‍8ഉം സുഖോയ്ക്കുമൊപ്പം മറ്റ് യുദ്ധവിമാനങ്ങളും അണിനിരക്കും. വിന്റേജ് വിമാനമായ ഡക്കോട്ടയും പരേഡില്‍ ഉള്‍പ്പെടുത്തും. റിപ്പബ്ലിക് ദിന പരേഡില്‍ ബംഗ്ലാദേശ് സൈന്യവും പങ്കെടുക്കുന്നുണ്ട് . പാകിസ്താനെതിരായ വിജയത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ത്യയും ഒപ്പം ബംഗ്ലാദേശും.