Friday, May 17, 2024
keralaNews

ആലപ്പി രങ്കനാഥന്‍ മാസ്റ്റര്‍ക്കും തിരുവിഴ ജയശങ്കറിനും എം ജി യൂണിവേഴ്‌സിറ്റിയില്‍ ആദരം.

തപസ്യ കലാസാഹിത്യവേദി മധ്യമേഖലാ പ്രസിഡണ്ടും കലാഭാരതി പ്രസിഡണ്ടുമായ ആലപ്പി രങ്കനാഥന്‍ മാസ്റ്റര്‍ക്കും,തപസ്യ കോട്ടയം ജില്ലാ പ്രസിഡണ്ടും നാദോപാസന പ്രസിഡണ്ടുമായ തിരുവിഴ ജയശങ്കറിനും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ആദരവ് നല്‍കുന്നു.എംജി യൂണിവേഴ്‌സിറ്റിയില്‍ (ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സയന്‍സ് ഓഫ് മ്യൂസിക് )ന്റെ നേതൃത്വത്തില്‍ ‘നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ സയന്‍സ് ഓഫ് താളവാദ്യം’ എന്ന നാഷണല്‍ സെമിനാറില്‍ ആണ് ഇരുവര്‍ക്കും ആദരവ് നല്‍കുന്നത്.2021 ഡിസംബര്‍ 16,17 തീയതികളില്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഒരു സംഗീത താളവാദ്യ പരിപാടിയാണിത്. പ്രശസ്തരായ അനേകം കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും.