Saturday, May 18, 2024
keralaNewspolitics

നായന്മാരെല്ലാം പോക്കറ്റിലാണെന്ന സുകുമാരന്‍ നായരുടെ ധാരണ തെറ്റ്; എ കെ ബാലന്‍

നായന്മാരെല്ലാം തന്റെ പോക്കറ്റിലാണെന്ന സുകുമാരന്‍ നായരുടെ ധാരണ തെറ്റാണെന്ന് മന്ത്രി എ.കെ ബാലന്‍. നിയമസഭാതെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയതിനെ തുടര്‍ന്നാണ് എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എ.കെ ബാലന്‍ രംഗത്തെത്തിയത് . നായന്മാരെല്ലാം തന്റെ പോക്കറ്റിലാണെന്ന സുകുമാരന്‍ നായരുടെ ധാരണ തെറ്റിയെന്നും എ.കെ ബാലന്‍ പറഞ്ഞു. സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതിന് എതിരല്ല. എന്നാല്‍ തെറ്റായ സന്ദേശമാണ് സുകുമാരന്‍ നായര്‍ നല്‍കിയതെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

നിരീശ്വരവാദികളും – ഈശ്വരവാദികളും തമ്മിലുള്ള പോരാട്ടമെന്ന നടക്കുന്നതെന്ന് തിരഞ്ഞെടുപ്പ് ദിവസം സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്ഥാവന തെറ്റാണ് .അത് തെരഞ്ഞെടുപ്പ് ദിനം പറയാന്‍ പാടില്ലായിരുന്നു. ഇനിയെങ്കിലും സുകുമാരന്‍ നായര്‍ തെറ്റ് തിരുത്തണമെന്നും എ.കെ ബാലന്‍ പറഞ്ഞു. അതേസമയം, കുപ്പിവള പൊട്ടുന്ന പോലെ പൊട്ടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും എ കെ ബാലന്‍ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെ പൊട്ടുമെന്നും എ കെ ബാലന്‍ പരിഹസിച്ചു.