Monday, May 13, 2024
keralaNews

കനത്ത മഴ: മണിയാര്‍ – മൂഴിയാര്‍ ഡാമുകള്‍ തുറന്നു

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് മണിയാര്‍ – മൂഴിയാര്‍ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായെന്ന് സംശയമുണ്ട്. പത്തനംതിട്ട ഗവി റൂട്ടില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്നുണ്ട്.                                                           കേരളത്തിലെമ്പാടും മഴ പലയിടത്തും ശക്തമായി പെയ്യുന്നുണ്ട്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് ശക്തമായ മഴ ഇന്ന് പെയ്തത്. സംസ്ഥാനത്തെ വരണ്ട കാലാവസ്ഥയില്‍ ആറന്മുള വള്ളംകളി പോലും നടക്കുമോയെന്ന് സംശയിക്കുന്നതിനിടെയാണ് മൂഴിയാര്‍ മേഖലയില്‍ ശക്തമായ മഴ പെയ്തത്.                                                                                                                                              മണിയാറിന്റെയും മൂഴിയാറിന്റെയും എല്ലാ ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടതോടെ വെള്ളമില്ലാതിരുന്ന പമ്പയില്‍ ഇപ്പോള്‍ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. ഇത് ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ഉരുള്‍പൊട്ടിയെന്ന സംശയം ഉയര്‍ത്തിയിരിക്കുന്നത്.