Thursday, May 16, 2024
keralaNews

ഫോട്ടോ ഷൂട്ടിനായി ആറ്റിലിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

ഫോട്ടോ ഷൂട്ടിനായി ആറ്റിലിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുണ്ടുമണ്‍ ആറ്റിലായിരുന്നു സംഭവം നടന്നത്. ഇരട്ട സഹോദരിയുടെ മുന്നില്‍ വച്ചാണ് അപകടം നടന്നത്. കുട്ടികളേംകൊണ്ട് ഫോട്ടോ എടുക്കാന്‍ വന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.പതിനാല് വയസുകാരന്‍ അരുണ്‍ ആണ് മരിച്ചത്. അരുണ്‍ സഹോദരിയായ അലീന, അയല്‍വാസിയായ കണ്ണന്‍, തഴുത്തല സ്വദേശിയായ സിബിന്‍ എന്നിവരാണ് കുണ്ടുമണ്‍ ആറ്റില്‍ ഫോട്ടിഷൂട്ടിന് എത്തിയത്. അരുണ്‍, കണ്ണനൊടൊപ്പം ഫോട്ടോ എടുക്കാന്‍ ആറ്റിലേക്ക് ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ നിലവിളികേട്ട് ഓടിഎത്തിയ സമീപവാസികള്‍ കണ്ണനെ രക്ഷപ്പെടുത്തിയെങ്കിലും അരുണിനെ കണ്ടെത്താനായില്ല.പിന്നീട് നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്‌കൂബാ ടീമും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ണനല്ലൂര്‍ പൊലീസ് ഇവരെ ഫോട്ടോയെടുക്കാന്‍ കൂട്ടികൊണ്ടുവന്ന വന്നതഴുത്തല സ്വദേശി സിബിനെ ചോദ്യം ചെയ്തു വരികയാണ്.