Monday, April 29, 2024
indiakeralaNews

മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്…

മഹാരാഷ്ട്രയിലെ സത്താരയില്‍ വാന്‍ പുഴയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു. ഏഴ് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സത്താരയ്ക്കും സാംഗ്ലിയ്ക്കും ഇടയില്‍ വാന്‍ പുഴയിലേക്ക് മറിഞ്ഞത്. ഗോവയില്‍ നിന്നും മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. മൃതദേഹങ്ങള്‍ കരാടിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ടവര്‍ മുംബൈ വാഷിയില്‍ സ്ഥിരതാമസക്കാരാണ്.