Saturday, April 20, 2024
keralaNewspolitics

ദിലീപുമായി അടുത്ത ബന്ധം :സഹോദരന്‍ അനൂപുമായി വലിയ പരിചയം; ഷോണ്‍ ജോര്‍ജ്

വീട്ടില്‍ നിന്ന് ടാബും മൂന്ന് മൊബൈല്‍ ഫോണുകളും അഞ്ച് സിം കാര്‍ഡുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തെന്ന് ഷോണ്‍ ജോര്‍ജ്. ദിലീപുമായി അടുത്ത ബന്ധമുണ്ട്, സഹോദരന്‍ അനൂപുമായി വലിയ പരിചയമില്ലെന്നും താനായിട്ട് ഒരു വാട്‌സാപ് ഗ്രൂപ്പും തുടങ്ങിയിട്ടില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.ദിലീപിനെ അനുകൂലിക്കുന്ന വ്യാജ വാട്‌സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജിനെതിരെ റജിസ്റ്റര്‍ ചെയ്ത കേസിലാണ് പി.സി.ജോര്‍ജിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ ഈ കേസില്‍ പൊലീസ് അന്വേഷിക്കുന്ന ഫോണ്‍ നഷ്ടപ്പെട്ടതായി 2019 ല്‍ തന്നെ പരാതി നല്‍കിയിരുന്നതായി പിസി ജോര്‍ജ് പറഞ്ഞു.

ഇന്ന് രാവിലെ എട്ടരയോടെയാണ് കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നതിനായി ഈരാറ്റുപേട്ടയിലെ പിസി ജോര്‍ജിന്റെ വീട്ടിലെത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കിടെ വീട്ടിലെ ടാബ് കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തെ പി സി ജോര്‍ജും ഷോണ്‍ ജോര്‍ജും എതിര്‍ത്തു.ദിലീപിനെതിരെ ഗൂഢാലോചന ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ വ്യാജവാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിലാണ് റെയ്ഡ്. ഈ ഗ്രൂപ്പില്‍ നിന്ന് ഷോണ്‍ ജോര്‍ജിന്റെതെന്ന പേരിലുളള സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിച്ചിരുന്നു. പ്രമുഖരുടെ പേരിലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ അയച്ചത് ഷോണ്‍ ജോര്‍ജിന്റെ നമ്പറില്‍ നിന്നാണെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപ് ഷോണിനെ വിളിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച പിസി ജോര്‍ജ് ഈ കേസില്‍ പൊലീസ് അന്വേഷിക്കുന്ന ഫോണ്‍ നഷ്ടപ്പെട്ടതായി പറഞ്ഞു.