Wednesday, May 15, 2024
indiaNewsObituary

ആന്ധ്രപ്രദേശിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; ആറ് പേര്‍ മരിച്ചു; 9 പേര്‍ക്ക് പരിക്ക്

ആന്ധ്രപ്രദേശ് : ആന്ധ്രപ്രദേശില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ 9 പേര്‍ക്ക് പൊള്ളലേറ്റു.

ഏലൂര്‍ ജില്ലയിലെ പോറസ് ലബോറട്ടറിയിലാണ് തീപിടിത്തമുണ്ടയാത്. നൈട്രിക് ആസിഡ് ചോര്‍ന്നതാണ് അപകടകാരണം.

ഇന്നലെ രാത്രിയോടെയാണ് തീ പടര്‍ന്നത്. പോലീസും റവന്യൂ, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ലബോറട്ടറിയില്‍ സ്ഫോടനമുണ്ടായതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് 30 പേര്‍ ബ്ലോക്കില്‍ ജോലി ചെയ്തിരുന്നു.

പരിക്കേറ്റവരെ നസ്വിദ് ടൗണിലെ സര്‍ക്കാര്‍ ആശുപത്രിയിലും ഗിഫാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തീപിടിത്തത്തില്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി അനുശോചിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് രൂപയും, നിസാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ക്കും എസ്പിക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് പൂര്‍ണ വൈദ്യസഹായം നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.