Sunday, May 19, 2024
Local NewsNews

എരുമേലിയിലെ ഗതാഗതക്കുരുക്കില്‍ ആംബുലന്‍സും കുടുങ്ങി

എരുമേലി:തീര്‍ത്ഥാടകരുടെ തിരക്ക് മൂലം വാഹനങ്ങള്‍ പിടിച്ചിടുന്നതിനിടയില്‍ എരുമേലിയില്‍ ആംബുലന്‍സും കുരുക്കില്‍ കൂടുങ്ങി . എരുമേലി കെ എസ് ആര്‍ റ്റി സി ജംഗഷനില്‍ ഇന്നലെ വൈകുന്നേരം ഉണ്ടായ കുരുക്കിലാണ് ആംബുലന്‍സുംപ്പെട്ടത്.
എരുമേലിയിലെ പ്രധാന പാര്‍ക്കിംഗ് കേന്ദ്രങ്ങളിലും, കുറുവാമൂഴി റോഡ്, പേട്ട തുള്ളല്‍ പാത, പേരുര്‍ത്തോട്, കൊരട്ടി ഭാഗം , എം ഇ എസ് ജംഗഷന്‍ അടക്കം റോഡുകളില്‍ നൂറു കണക്കിന് വാഹനങ്ങള്‍ പിടിച്ചിടുന്നതിനിടെക്കാണ് എരുമേലി കെ എസ് ആര്‍ റ്റി സി ജംഗഷന്‍ വഴി ആംബുലന്‍സും കടന്ന് വന്നത്. തീര്‍ത്ഥാടക വാഹനങ്ങള്‍ തന്നെ എങ്ങോട്ട് പോകണമെന്നറിയാതെ റോഡില്‍ കിടക്കുമ്പോള്‍ ആംബുലന്‍സും കൂടി എത്തിയതാണ് വലിയ പ്രതിസന്ധിക്ക് കാരണമായത് .കെ എസ് ആര്‍ റ്റി സി യില്‍ പമ്പയ്ക്ക് പോകാന്‍ നിരവധി ബസുകള്‍ കാത്ത് കിടക്കുകയും ചെയ്തതോടെ തിരക്ക് മാറ്റി മുന്നോട്ട് പോകാന്‍ ആംബുലന്‍സിന് കഴിഞ്ഞില്ലെന്നും ശബരിമല അയ്യപ്പസേവ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് പറഞ്ഞു. തീര്‍ത്ഥാടന വേളയില്‍ ഇത്തരത്തില്‍ ആംബുലന്‍സ് സര്‍വീസ് തടസ്സപ്പെടാതിരിക്കാന്‍ പ്രത്യേകം സംവിധാനം വേണമെന്ന് അവലോക യോഗത്തില്‍ ആവശ്യപ്പെട്ടുവെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു,