കേരളോത്സവ വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു
എലിക്കുളം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ,എലിക്കുളം ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തിയ കേരോളോത്സവത്തില് വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി.പഞ്ചായത്ത് കോണ്‍ഫറസ് ഹാളില്‍ നടന്ന ചടങ്ങില്‍ എം ജി യൂണിവേഴ്സിറ്റി യു 3 എ മെന്റര്‍ ഡോ:തോമസ്.സി.എബ്രഹാം സമ്മാനവിതരണം നിര്‍വ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജിഅധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ സൂര്യമോള്‍ ,അഖില്‍ അപ്പുക്കുട്ടന്,പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് എന്നിവര്‍ സംസാരിച്ചു.ക്യാഷ് അവാര്‍ഡും. ട്രോഫിയും,സര്‍ട്ടിഫിക്കേറ്റും ആണ് സമ്മാനിച്ചത്.