കുട്ടികള്‍ക്ക് ചാച്ചാജിയുടെ ഓര്മ്മയൊരുക്കി ശിശുദിനം
എരുമേലി : കുട്ടികളെയും റോസാപ്പൂക്കളെയും ഒരുപോലെ സ്നേഹിച്ച ചാച്ചാജിയുടെ ജന്മദിനം എരുമേലി സെന്റ് തോമസ് എല്‍. പി. സ്കൂളിലെ കുട്ടികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു.രാവിലെ 9.30 ന് സ്കൂള്‍ അസംബ്ലിയോടെ ആരംഭിച്ച ചടങ്ങില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് റവ. സി. റെജി സെബാസ്ട്യന് എഫ്. സി. സി അധ്യക്ഷയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്കായി ഫാന്‍സി ഡ്രസ്സ് മത്സരം നടന്നു.10.30 ന് ആഘോഷപൂര്വകവും വര്‍ണ്ണശബളവുമായ റാലി നടന്നു. വിവിധ വേഷങ്ങളാലും വെള്ളഉടുപ്പുകളാലും മനോഹരമാക്കിയ റാലിയില്‍ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. തുടര്‍ന്ന് കുട്ടികള്‍ക്കായി ശിശുദിന പ്രസംഗ മത്സരം നടന്നു. സ്കൂള്‍ മാനേജര്‍ റവ. സി. അലീസിയ എഫ്. സി. സി. സന്ദേശം നല്കി. കുട്ടികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്കൂള്‍ പി ടി എ അംഗങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും പായസവും കുട്ടികള്‍ക്ക് നല്കി.തുടര്‍ന്ന് ഉച്ചകഴിഞ്ഞു കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.ആഘോഷങ്ങളാല്‍ അലീകൃതമായ ശിശുദിനം ഏവര്‍ക്കും നവ്യാനുഭവമായി.