Thursday, May 9, 2024
Local NewsNews

എരുമേലിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

എരുമേലി: യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ പനക്കവയല്‍ ഭാഗത്ത് മറ്റത്തില്‍ വീട്ടില്‍ അനൂപ് ആന്റണി (33) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ യുവതിയെ നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുകയും, യുവതി ജോലി ചെയ്തിരുന്ന സ്ഥലത്തെത്തി ഇവരുടെ കയ്യില്‍ കയറി പിടിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

എരുമേലി സ്റ്റേഷന്‍ എസ്.ഐ ശാന്തി കെ ബാബു, സി.പി.ഓ മാരായ ബോബി സുധീഷ്, റോഷിന അലവി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.