വിഴിക്കിത്തോട്ടില്‍ കുട്ടിക്കര്‍ഷകരുടെ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമാകുന്നു
വിഴിക്കിത്തോട്. പി. വൈ. എം. എ ലൈബ്രറിയുടെ കുട്ടിക്കര്‍ഷക ഗ്രൂപ്പിന്റെ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമാകുന്നു. 2021ലെ പരിസ്ഥിതി ദിനത്തില്‍ ഹോംഗ്രോണ്‍ നേഴ്സറിയുടെ സഹകരണത്തോടെ 50 കുട്ടിക്കര്‍ഷകര്‍ വീടുകളില്‍ മുന്തിയ ഇനം പ്ലാവിന് തൈകള്‍ നട്ടു.2022 ലെ പരിസ്ഥിതി ദിനത്തില്‍ നന്നായി പ്ലാവിനെ സംരഷിച്ചു വളര്‍ത്തിയ കൂട്ടുകാര്‍ക്ക്.പി. വൈ എം എ സമ്മാനങ്ങള്‍ നല്കി അനുമോദിച്ചു 2023 ല്‍ ആദ്യ ഫലമുണ്ടായ ഓലിക്കല്‍ അര്‍ജുന്‍ദേവിന്റെ വസതിയില്‍ കൂട്ടുകാര്‍ ഒത്തുകൂടി ആദ്യ ഫല മഹോത്സവവും സംഘടിപ്പിച്ചു. ചക്കപ്പഴം പ്ലാവില്‍ നിന്നും പറിച്ചു കൊണ്ട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സിന്ധു സോമന് മഹോത്സവം ഉത്ഘാടനം ചെയ്തു.മെമ്പര്‍ ചക്കപ്പഴംമുറിച്ച് കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വിതരണം ചെയ്തു. ബാലവേദി പ്രസിഡന്റ് ഡോണ്‍ സാജു, സെക്രട്ടറി അമൃതേഷ് രാജ്, പി.വൈ എം. എ. പ്രസിഡന്റ് കെ. കെ.പരമേശ്വരന്, സെക്രട്ടറി സാബു കെ. ബി., ടി. കെ. രാമചന്ദ്രന് നായര്‍, ടി. ജെ തോമസ്. ജാന്‍സി ബാലചന്ദ്രന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.