Saturday, April 27, 2024
keralaNewspolitics

രക്തസാക്ഷി പരാമര്‍ശം: സാംസ്‌കാരിക കേരളത്തിന് ബിഷപ്പ് അപമാനം എഐവൈഎഫ്

തിരുവനന്തപുരം : തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ രക്തസാക്ഷി പരാമര്‍ശം സാംസ്‌കാരിക കേരളത്തിന് തന്നെ ബിഷപ്പ് അപമാനമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ അഭിപ്രായപ്പെട്ടു.രക്തസാക്ഷി പരാമര്‍ശം പദവിക്ക് നിരക്കാത്തതാണ്, എല്ലാ വ്യക്തികള്‍ക്കും എല്ലാകാര്യങ്ങളെക്കുറിച്ചും അറിവുണ്ടാകണമെന്നില്ല. അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയരുത്. ജനങ്ങള്‍ക്ക് നല്ലവഴി കാണിക്കേണ്ടവര്‍ ഇങ്ങനെ വിവരക്കേട് പറയരുതെന്നും എന്‍ അരുണ്‍ കൂട്ടിച്ചേര്‍ത്തു. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന കെസിവൈഎം യുവജന ദിനാഘോഷ വേദിയില്‍ വെച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കണ്ടവരോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നും ചിലര്‍ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണു മരിച്ചവരാണെന്നുമായിരുന്നു പരാമര്‍ശം. അപ്പസ്‌തോലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിനും നന്മയ്ക്കും വേണ്ടിയിരുന്നുവെന്ന് പറഞ്ഞ ബിഷപ്പാണ് രാഷ്ട്രീയ രക്തസാക്ഷികളെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയത്.