Sunday, May 19, 2024
keralaNewsUncategorized

പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍ വനത്തില്‍ തുറന്നു വിട്ടത്

കുമളി: ഇടുക്കിയിലെ ശാന്തന്‍പാറ ചിന്നക്കനാല് പഞ്ചായത്തുകളില്‍ ആക്രമണം നടത്തിയിരുന്ന അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍ വനത്തില്‍ തുറന്നു വിട്ടു. സീനിയറോടക്ക് സമീപമാണ് തുറന്നു വിട്ടത്. രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഘം എത്തിയത്. കനത്ത മഴ മൂലം വനത്തിനുള്ളില്‍ കൂടെയുള്ള യാത്ര ദുഷ്‌കരം ആയിരുന്നു.                                                                     

 

 

 

 

 

 

ജനവാസ മേഖലയായ കുമളിയില്‍ നിന്നും 23 കിലോമീറ്റര്‍ അകലെയാണ് സീനിയറോഡ. ആനയുടെ നീക്കങ്ങള്‍ ജി പി എസ് കോളറില്‍ നിന്നും ലഭിക്കുന്ന സിഗ്‌നല്‍ വഴി നിരീക്ഷിക്കാനാകും. ഇതിനുള്ള ക്രമീകരണങ്ങള്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരിയാര്‍ കടുവ സങ്കേതം വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇനി ആനയെ നിരീക്ഷിക്കുക. ഉള്‍വനത്തില്‍ ആയതിനാല്‍ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്ക് കൂട്ടല്‍. പൂജ ചെയ്താണ് മന്നാന്‍ ആദിവാസി വിഭാഗം ആനയെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാഗമായാണ് പൂജയെന്നാണ് ആദിവാസി വിഭാഗം വിശദീകരിച്ചത്.