Tuesday, April 30, 2024
keralaNewsUncategorized

അരിക്കൊമ്പനെ വളഞ്ഞ് ദൗത്യ സംഘം

ഇടുക്കി: സിങ്കുകണ്ടത്ത് കണ്ടെത്തിയ അരിക്കൊമ്പനെ വളഞ്ഞ് ദൗത്യ സംഘം. അരിക്കൊമ്പനെ ദൗത്യസംഘം ആനയ്ക്ക് അരികിലാണ്. ആന സിമെന്റ് പാലത്തിന് സമീപമാണുള്ളത്. ദൃശ്യങ്ങള്‍ അരിക്കൊമ്പന്റെത് തന്നെയാണെന്നാണ് വനംവകുപ്പിലെ വാച്ചര്‍മാര്‍ പറയുന്നത്.  ഒരു കൊമ്പ് ഉയര്‍ന്നും ഒന്ന് താഴ്ന്നുമാണ് കാണപ്പെട്ടത്. തുടര്‍ന്നാണ് അരിക്കൊമ്പന്‍ തന്നെയെന്നുള്ള നിഗമനത്തില്‍ വനം വകുപ്പ് വാച്ചര്‍മാര്‍ എത്തിയത്. ഈ മേഖലയില്‍ രണ്ട് കാട്ടാനകളാണ് ഉള്ളത് ഒന്ന് അരിക്കൊമ്പനും മറ്റൊന്ന് ചക്ക കൊമ്പനുമാണ്. ആന നിരീക്ഷണത്തിലെന്ന് അധികൃതര്‍ വ്യക്തമാക്കി. സാഹചര്യം അനുകൂലമായാല്‍ ഇന്ന് തന്നെ വെടി വെക്കും. മറയൂര്‍ കുടിയിലെ ക്യാമ്പില്‍ നിന്ന് കുങ്കിയാനകളെ ഇറക്കി കഴിഞ്ഞു. ആനയിറങ്കലില്‍ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു അരിക്കൊമ്പന്‍. നാല് കുങ്കിയാനകളെയാണ് സ്ഥലത്തേക്ക് കൊണ്ടുപോയിട്ടുള്ളത്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയും ആനയിറങ്കലും കടത്തി ദൗത്യ മേഖലയില്‍ എത്തിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. ഇതിന് ശ്രമങ്ങളാണ് നടക്കുന്നത് . മദപ്പാടിലായ ചക്കക്കൊമ്പന്‍ കാട്ടാനക്കൂട്ടത്തിനൊപ്പമെത്തിയതാണ് അരിക്കൊമ്പന്‍ ശങ്കരപാണ്ഡ്യമെട്ടിലേക്ക് മാറിയത് . വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് ചിന്നക്കനാലില്‍ ജനജീവിതം ദുസ്സഹമാക്കി നാശം വിതച്ച അരിക്കൊമ്പനെ സ്ഥലം മാറ്റാനുള്ള ദൗത്യസംഘത്തിലുള്ളത്.