Sunday, April 28, 2024
keralaNewspolitics

കേരള കോണ്‍ഗ്രസ് വിട്ട വിക്ടര്‍ ടി തോമസ് ബിജെപിയില്‍

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് (ജോസഫ്) പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ് ബിജെപിയില്‍ ചേര്‍ന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. പ്രകാശ് ജാവദേക്കര്‍ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച കഴിഞ്ഞു. വിക്ടറിനെ ബിജെപി നേതാക്കള്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാനായിരുന്ന വിക്ടര്‍ ടി തോമസ്, കഴിഞ്ഞ ദിവസമാണ് കേരളാ കോണ്‍ഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചിരുന്നു. യു ഡി എഫ് കാലുവാരുന്നവരുടെ മുന്നണിയെന്ന് വിക്ടര്‍ ടി തോമസ് കുറ്റപ്പെടുത്തി. പ്രമുഖരായ ക്രൈസ്തവ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് തുടര്‍ന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. വൈകാതെ ഇവരുടെ പേരുവിവരങ്ങള്‍ അറിയിക്കും. ക്രൈസ്തവ സമൂഹത്തില്‍ നിന്ന് നല്ല പിന്തുണ ബിജെപിക്ക് കിട്ടുന്നുണ്ട്. പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയോടെ ഇത് വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.