Tuesday, April 30, 2024
keralaLocal NewsNews

എരുമേലിയിൽ പഞ്ചായത്തംഗം എ ഇയെ ഓഫീസിനുള്ളിൽ പൂട്ടിയിട്ടു 

എ ഇ  ഓഫീസിനുള്ളിൽ  കുഴഞ്ഞു വീണു.

കേസ് കൊടുക്കും പഞ്ചായത്ത് പ്രസിഡന്റ്‌.

നാളെ എ ഇമാരുടെ പ്രതിഷേധത്തിന് സാധ്യത.

എരുമേലി: കലുങ്കിന് റീ ടെന്റർ ചെയ്ത്  നൽകാൻ വൈകിയെന്നാരോപിച്ച് എരുമേലിയിൽ പഞ്ചായത്തംഗം എ ഇയെ ഓഫീസിനുള്ളിൽ പൂട്ടിയിട്ടതായി പരാതി . ഇന്ന്  ഉച്ചകഴിഞ്ഞ് നാല് മണിയോടെയായിരുന്നു സംഭവം.എരുമേലി 20 ടൗൺ വാർഡംഗം നാസർ പനച്ചിയാണ് എരുമേലി എ ഇ നവമിയെ ഓഫീസിനുള്ളിൽ പൂട്ടിയിട്ടതെന്നും        എ ഇ പറഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ
ജോർജ് കുട്ടി കേരള ബ്രേക്കിംഗ് ന്യൂസിനോട്  പറഞ്ഞു.                                               15 മിനിറ്റോളം പൂട്ടിയിടുകയും ചെയ്തു.ഇതിനിടെ  ഓഫീസിനുള്ളിൽ എഇ കുഴഞ്ഞുവീണതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന മറ്റൊരു മെമ്പറാണ് കതക് തുറന്നതെന്നും പ്രസിഡന്റ് പറഞ്ഞു.തുടർന്ന് എരുമേലി പോലീസും സ്ഥലത്തെത്തി.കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവം സംബന്ധിച്ച് എഇ രേഖമൂലം പരാതി നൽകിയെന്നും ഇതിന്റ  അടിസ്ഥാനത്തിൽ  പോലീസിൽ പരാതി നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു. ഓഫീസിലെത്തിയ പഞ്ചായത്തംഗം എ ഇയെ അസഭ്യം പറഞ്ഞ് നാണം കെടുത്തി – ഭീഷണിപ്പെടുത്തിയെന്നും പ്രസിഡന്റ് പറഞ്ഞു.  പഞ്ചായത്തംഗവും – എ ഇ യും തമ്മിൽ പ്രശ്നം ഉണ്ടായിയെന്നും കൂടുതൽ വിവരങ്ങൾക്കായി മൊഴിയെടുക്കുമെന്നും എരുമേലി എസ്.ഐ ശാന്തി കെ ബാബു പറഞ്ഞു.എന്നാൽ തന്റെ വാർഡിലെ കഴിഞ്ഞ വർഷം പണി തീരാത്ത കലുങ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് റീ ടെന്റർ ചെയ്യുന്നതിനായി തർക്കം ഉണ്ടായിയെന്നും ബഹളത്തിനിടെ ഓഫീസിനുള്ളിൽ നിന്നും പുറത്തേക്ക് വന്നപ്പോൾ  കൈ തട്ടി  കതകിന്റെ ഒരു പാളി  അടയുക മാത്രമാണുണ്ടായതെന്നും വാർഡംഗം നാസർ പനച്ചി പറഞ്ഞു. പോലീസ് വന്നതിന് ശേഷമാണ് പഞ്ചായത്ത് ഓഫീസിന് പുറത്തേക്ക് പോയതെന്നും, എൽ ഡി എഫിനെതിരെ യു ഡി എഫ് കൊണ്ടുവരുന്ന അവിശ്വാസം അട്ടിമറിക്കാനുള്ള ഗൂഡ നീക്കമാണ് സംഭവത്തിന് പിന്നിലെന്നും നാസർ പനച്ചി കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.28 നാണ് അവിശ്വാസം ചർച്ചയ്ക്ക് വരുന്നത്.
എ ഇയെ പൂട്ടിയിട്ടില്ലെന്നും ഈ വർഷം നടപ്പിലാക്കുന്ന പദ്ധതികൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു. 10% മാത്രമാണ് പദ്ധതി നടപ്പാകുന്നതെന്നും ഇത് മറച്ച് വയ്ക്കാനാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.  എരുമേലി ഗ്രാമപഞ്ചായത്തിലെ അസ്സിസ്റ്റന്റ് എഞ്ചിനീയർ M.നവമിയെ ഗ്രാമപഞ്ചായത്ത് 20 ാം വാർഡിൽ നിന്നുള്ള UDF(കോൺഗ്രസ്സ്) അംഗം P.H.നാസ്സറുദ്ദീൻ ( നാസർ പനച്ചിയിൽ ) കെെയ്യേറ്റം ചെയ്ത് മുറിയിൽ പൂട്ടിയിടുകയും, ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ FSETO യുടെ നേതൃത്വത്തിൽ നാളെ (24.03.23) എരുമേലി ഗ്രാമ പഞ്ചായത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.