Sunday, May 12, 2024
indiaNewspolitics

മനീഷ് സിസോദിയയുടെ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി.

ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയുടെ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി. മൂന്ന് ദിവസം കൂടി സിസോദിയയെ കസ്റ്റഡിയില്‍ നല്‍കണമെന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം. ചില രേഖകള്‍ കാണാനില്ലെന്നും അത് കണ്ടെടുക്കുന്നതിനും മൂന്ന് ദിവസത്തെ സമയം വേണമെന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം. എന്നാല്‍ സി.ബി.ഐ അന്വേഷണം പരാജയമാണെന്ന് സിസോദിയയുടെ അഭിഭാഷകന്‍ വാദിച്ചു. സി.ബിഐ. മാനസികമായി പീഡിപ്പിക്കുകയാണെന്നും സിസോദിയ കോടതിയെ അറിയിച്ചു. അതേസമയം, സിസോദിയയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് റോസ് അവന്യു കോടതി വ്യക്തമാക്കി.