Friday, May 17, 2024
indiakeralaNews

റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ കോളേജ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

ചെന്നൈ: റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ കോളേജ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കൊല്ലം പൂത്തൂര്‍ സ്വദേശിയും താംബരം എം.സി.സി.യിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയുമായ നിഖിത (19) യാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. പെണ്‍കുട്ടി ഇയര്‍ഫോണില്‍ സംസാരിച്ചാണ് പാളം മുറിച്ചുകടക്കാന്‍ ശ്രമിച്ചതെന്നും ഇതുകാരണം ട്രെയിന്‍ വരുന്നത് അറിഞ്ഞില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം. മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.