Thursday, May 2, 2024
keralaNews

പമ്പാനദിയില്‍ കാണാതായ എബിന്റെ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി.

കോഴഞ്ചേരി: പമ്പാനദിയില്‍ മാരാമണ്ണിന് സമീപം കാണാതായ എബിന്റെ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി. 30 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം നടത്തും.മാരാമണ്‍ കണ്‍വെന്‍ഷനെത്തിയ ചെട്ടികുളങ്ങര പേള മൂന്നുപറയില്‍ മെറിന്‍ വില്ലയില്‍ അനിയന്‍കുഞ്ഞിന്റെയും ലിജോമോളുടെയും മക്കളായ മെഫിന്‍ (15), മെറിന്‍ (18), ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് തോണ്ടപ്പുറത്ത് രാജുവിന്റെയും ലവ്ലിയുടെയും മകന്‍ എബിന്‍ മാത്യു(സോനു-24) എന്നിവരാണു പമ്പാനദിയില്‍ കഴിഞ്ഞ ദിവസം കുളിക്കാനിറങ്ങിയത്. തുടര്‍ന്ന് ഒഴുക്കില്‍പെടുകയായിരുന്നു.സഹോദരങ്ങളായ മെറിന്റെയും മെഫിന്റെയും മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. കോഴഞ്ചേരി ആശുപത്രിയില്‍ നിന്ന് രാവിലെ ഒമ്പത് മണിയോടെ മെറിന്റെയും മെഫിന്റെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. മെഫിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി അടുത്തുള്ള മോര്‍ച്ചറിയിലേക്ക് മാറ്റി. മെറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു.