Monday, April 29, 2024
keralaNews

സംസ്ഥാനത്ത് ഇന്നും മഴ സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ സാധ്യത. തെക്കന്‍, മധ്യ ജില്ലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്. ശ്രീലങ്കയില്‍ കരകയറിയ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ഈ തീവ്രന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറുകളില്‍ മാന്നാര്‍ കടലിടുക്കിലേക്ക് പ്രവേശിക്കും.

ഇതിന്റെ ഫലമായി അടുത്ത ദിവസങ്ങളിലും കേരളത്തില്‍ മഴ തുടരാന്‍ തന്നെയാണ് സാധ്യത. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കുളച്ചല്‍ മുതല്‍ തെക്കോട്ട് മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണം. ഫെബ്രുവരി നാല് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.