സംസ്ഥാന പാതയില്‍ ഒടിഞ്ഞു വീണ മരം വെട്ടിമാറ്റി
എരുമേലി: എരുമേലി – കാഞ്ഞിരപ്പള്ളി സംസ്ഥാന പാതയില്‍ കൊരട്ടിക്ക് സമീപം ഒടിഞ്ഞു വീണ വട്ടയാണ് ഫയര്‍ ഫോഴ്സ് എത്തി വെട്ടിമാറ്റിയത്. ഇന്ന് വൈകുന്നേരം പെയ്ത മഴയിലാണ് മരം ഒടിഞ്ഞു വീണത്. ഇതേ തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസ്സവും ഉണ്ടായി. എരുമേലി പോലീസും – നാട്ടുകാരും ചേര്‍ന്നാണ് മരം വെട്ടിമാറ്റിയത്. റോഡരികില്‍ മറ്റ് വാഹങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഉണ്ടായില്ല. റോഡരികില്‍ ഇത്തരത്തില്‍ നിരവധി മരങ്ങളാണ് പല സ്ഥലത്തും അപകടകരമായി നില്‍ക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ അടിയന്തിരമായി വെട്ടിമാറ്റാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.