Thursday, April 25, 2024
educationindiaNews

സി ബി എസ് ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.37

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏറെ കൂടുതലാണ് ഈ വര്‍ഷത്തെ വിജയ ശതമാനം. 12,96,318 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. cbseresults.nic.in എന്ന വെബ് സൈറ്റില്‍ നിന്ന് ഫലം അറിയാം. 30:30:40 എന്ന അനുപാതത്തിലാണ് അന്തിമ ഫലം നിര്‍ണയിച്ചത്.

രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. 10, 11 ക്ലാസുകളിലെ വാര്‍ഷികഫലവും 12 ലെ യൂണിറ്റ് ടെസ്റ്റ് / മിഡ്ടേം / പ്രീ ബോര്‍ഡ് (മോഡല്‍) പരീക്ഷകളിലെ ഫലവുമാണ് പരിഗണിച്ചത്. സ്‌കൂളിന്റെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ഫലവും കണക്കിലെടുത്തു. ഇതില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വര്‍ഷം ഓരോ വിഷയത്തിനും ലഭിച്ച ശരാശരി മാര്‍ക്കിനേക്കാള്‍ + / 5 മാര്‍ക്കിലേറെ വ്യത്യാസം ഈ വര്‍ഷം പാടില്ല. എല്ലാ വിഷയങ്ങള്‍ക്കും കൂടിയുള്ള മൊത്തം മാര്‍ക്കിന്റെ ശരാശരിയിലാകട്ടെ, + / 2 മാര്‍ക്കിലേറെ വ്യത്യാസം പാടില്ല. മാര്‍ക്കിടുന്ന രീതിയില്‍ സ്‌കൂളുകള്‍ തമ്മിലുള്ള വ്യത്യാസം ഫലത്തെ ബാധിക്കാതിരിക്കാനാണിത്. സ്‌കൂളില്‍ റിസല്‍റ്റ് കമിറ്റിയുണ്ടാകും. നടപടികള്‍ വിലയിരുത്താനും സംശയങ്ങള്‍ പരിഹരിക്കാനും സോണ്‍ തല സമിതിയുമുണ്ടാകും.