Friday, May 17, 2024
keralaNews

22 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു.

കോഴിക്കോട് :22 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി.സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കോഴിക്കോട്ടെ ഒരു ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി ജ്യൂസില്‍ ലഹരിമരുന്ന് നല്‍കിയ ശേഷം നാലുപേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പന്തീരങ്കാവില്‍ രണ്ടു ദിവസം മുന്‍പാണ് സംഭവം. യുവതിയുടെ പരാതിയില്‍ ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.