Monday, May 20, 2024
keralaNews

വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ചിഹ്നം പതിച്ച മധുരവുമായി മിഠായി കമ്പനികള്‍ രംഗത്ത്..

മാസ്‌കിനും ടീ ഷര്‍ട്ടിനും പുറമെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ചിഹ്നം പതിച്ച മധുരവുമായി മിഠായി കമ്പനികള്‍ രംഗത്ത്.കടകളില്‍ ലഭിക്കുന്ന മിഠായികള്‍ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് അതില്‍ ഇഷ്ടക്കാരുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ ആലേഖനം ചെയ്താണ് ഇലക്ഷന്‍ പ്രചരണത്തിന് വിവിധ കമ്പനികളിറക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുന്നതോടെ ഉള്ളം കുളിര്‍പ്പിക്കാന്‍ മിഠായി പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും.കോവിഡ് കാലമായതിനാല്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പതിവ് പ്രചാരണ കോലാഹലങ്ങള്‍ ഇക്കുറിയുണ്ടാവില്ല. പകരം പുതുമയുള്ള പ്രചാരണായുധങ്ങള്‍ പുറത്തെടുക്കുന്നതിന്റെ ഭാഗമായാണ് ഈ മിഠായി പരീക്ഷണം.