Thursday, May 9, 2024
keralaNews

മണ്ഡലകാലത്ത് കാനനപാതയില്‍ നിന്ന് 26 പാമ്പുകളെ വനം വകുപ്പ് പിടികൂടി

പത്തനംതിട്ട:ശബരിമല സന്നിധാനത്തെ പാമ്പുകളെ പിടികൂടുന്ന തിരക്കിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുവരെ 26 പാമ്പുകളെയാണ് ഇവര്‍ പിടികൂടിയത്. ഏറ്റവും ഒടുവില്‍ ഇന്നലെ കാനനപാതയില്‍ നിന്നും പിടികൂടിയ മൂര്‍ഖനേയും സുരക്ഷിതമായി ഇവര്‍ മാറ്റി. സന്നിധാനത്തെ കെട്ടിടങ്ങള്‍ക്ക് സമീപവും തീത്ഥാടകര്‍ സഞ്ചരിക്കുന്ന പാതയിലും പാമ്പുകളെ കാണുന്നത് പതിവാണ്.പമ്പയിലേയും സന്നിധാനത്തേയും കണ്‍ട്രോള്‍ റൂമുകളിലാണ് പാമ്പുകളെ കണ്ടാല്‍ വിവരമെത്തുക. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ ഇവയെപിടികൂടി സഞ്ചിയിലാക്കും. മൂന്ന് മൂര്‍ഖനുള്‍പ്പെടെ 26 പാമ്പുകളെ ഇത് വരെ പിടികൂടി.പിടികൂടിയ പാമ്പുകളെ ഉള്‍വനത്തില്‍കൊണ്ടുപോയി ഉപേക്ഷിക്കുകയാണ് പതിവ്. ഇക്കുറി മണ്ഡലകാല സീസണ് തുടങ്ങിയ ശേഷം കുറഞ്ഞത് രണ്ട് പാമ്പിനെയെങ്കിലും ഉദ്യോഗസ്ഥര്‍ ദിവസവും പിടികൂടുന്നുണ്ട്. പാമ്പ് പിടുത്തം കൂടാതെ ഒടിഞ്ഞും വീഴുന്ന മരങ്ങളും ശാഖകളും നീക്കുന്നതും കാനനപാതയിലും വനപാതയിലും നിരീക്ഷണം നടത്തുന്നതടക്കം നിരവധി ജോലികളാണ് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ചെയ്തു തീര്‍ക്കേണ്ടതായിട്ടുള്ളത്.