അടൂരില്‍ ഓടികൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു.
പത്തനംതിട്ട: അടൂര്‍ ഇളമണ്ണൂരില്‍ ഓടികൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു. ഇളമണ്ണൂര്‍ ടാര്‍ മിക്സിങ്ങ് പ്ലാന്റില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് സാധനങ്ങളുമായി പോയ വാഹനമാണ് കത്തിയത്. ഡീസല്‍ ടാങ്കിന്റെ ഭാഗത്ത് നിന്ന് പുക വരുന്നത് കണ്ട് ഡ്രൈവറും സഹായിയും ലോറിയില്‍ നിന്നും ചാടി രക്ഷപെട്ടത് കൊണ്ട് ആളപായം ഒഴിവായി. ഓയില്‍ ടാങ്ക് പൊട്ടിയതാണ് തീ പിടിക്കാന്‍ കാരണമെന്നാണ് നിഗമനം. അടൂരില്‍ നിന്നുള്ള രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്.