Monday, April 29, 2024
keralaNews

അയ്യപ്പഭക്തർക്ക് മിനി പമ്പയിൽ അയ്യപ്പ സേവാ കേന്ദ്രം ഒരുക്കി അയ്യപ്പ സേവാസമാജം

കൊല്ലം: ശബരിമല അയ്യപ്പ സേവാസമാജം കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനി പമ്പ എന്നറിയപ്പെടുന്ന പുനലൂരിൽ ആരംഭിച്ച അയ്യപ്പ സേവാ കേന്ദ്രം പുനലൂർ നഗരസഭ അധ്യക്ഷ നിമ്മി എബ്രഹാമിന്റെ സാന്നിധ്യത്തിൽ ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ജനറൽ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മാന്യ നഗർ സംഘചാലക് ശ്രീ ഉണ്ണികൃഷ്ണൻ മാർഗ്ഗനിർദ്ദേശം നൽകി സംസാരിച്ചു. ശ്രീ വിജയൻ പോറ്റി ദീപപ്രോചനം നടത്തി. വിവിധ മതമേലധ്യക്ഷന്മാരായ വാളക്കോട് പള്ളി വികാരി ഫാദർ അലക്സ് മാത്യു പുനലൂർ ജുമാ മസ്ജിദ് ഇമാം സാദിഖ് ഫൈസി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭ അധ്യക്ഷ നിമ്മി എബ്രഹാമും , ഉപാധ്യക്ഷൻ വിപി ഉണ്ണികൃഷ്ണൻ, നഗരസഭ സെക്രട്ടറി നൗഷാദ് കൗൺസിലർ അനസ് എന്നിവർ സംസാരിച്ചു. ബിജെപി മണ്ഡലം പ്രസിഡൻറ് ആർ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അയ്യപ്പസേവാസമാജം ജില്ലാ ജനറൽ സെക്രട്ടറി സുനിൽ മങ്ങാട് സ്വാഗതവും അനിൽ വാഴമൺ കൃതജ്ഞതയും രേഖപ്പെടുത്തി. ചടങ്ങുകൾക്ക് ആർഎസ്എസ് നഗർ കാര്യ വാഹ് അരുൺ സഹകാര്യവാഹ് ശങ്കർജി അയ്യപ്പസേവാസമാജം സെക്രട്ടറി ഗോകുലം മഠത്തിൽ സന്തോഷ് സുരേഷ് കക്കോട് തുടങ്ങിയവർ നേതൃത്വം നൽകി കുമാരി ഐശ്വര്യ അനിൽ അയ്യപ്പ ഗീതം ആലപിച്ചു. അയ്യപ്പ ഭക്തർക്കായി 147 മത്തെ അയ്യപ്പ സേവാ കേന്ദ്രമാണ് പുനലൂരിൽ പ്രവർത്തനമാരംഭിച്ചത് ഇവിടെ അന്നദാനം വൈദ്യസഹായം അയ്യപ്പഭക്തർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ ആംബുലൻസ് സർവീസ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.