Monday, May 20, 2024
keralaNewspolitics

ശോഭ സുരേന്ദ്രന്‍ മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ സന്ദര്‍ശിച്ചു.

 

ശോഭ സുരേന്ദ്രന്‍ മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ സന്ദര്‍ശിച്ചു.തന്നെ രാഷ്ട്രീയ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ആളെന്ന നിലയില്‍ അദ്ദേഹം കേരളത്തില്‍ എത്തിയപ്പോള്‍ സന്ദര്‍ശിക്കാന്‍ പോയതാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.സൗഹൃദ സന്ദര്‍ശനമാണെന്ന് പറഞ്ഞ ശോഭ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്താമെന്ന് അറിയിച്ചു. കേരളത്തിനകത്ത് ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ഇല്ലാതിരുന്ന കാലത്താണ് ബിജെപിയുടെ പ്രവര്‍ത്തന രംഗത്തേക്കു കടന്നുവന്നത്. സ്ഥാനമോഹിയായിരുന്നെങ്കില്‍ ബിജെപി പ്രവര്‍ത്തകയായി 35 വര്‍ഷത്തോളം നില്‍ക്കില്ലായിരുന്നെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു