Friday, May 17, 2024
keralaNewsUncategorized

പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് ; നാലാംഗ സംഘം അറസ്റ്റില്‍

പെരുമ്പാവൂര്‍: പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും മൊബൈല്‍ ഫോണും തട്ടിയ നാലംഗ സംഘം അറസ്റ്റില്‍ . മുടിക്കല്‍ ഭാഗത്ത് മൂക്കട വീട്ടില്‍ സൂല്‍ഫിക്കര്‍, വെങ്ങോല അല്ലപ്ര ഭാഗത്ത് വാരിക്കാടന്‍ വീട്ടില്‍ അന്‍സാര്‍ മാറംപള്ളി പള്ളിക്കവല ഈരേത്താന്‍ വീട്ടില്‍ മനാഫ്, പള്ളിക്കവല ഭാഗത്ത് ഊരോത്ത് വീട്ടില്‍ രാജന്‍, എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂര്‍ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പാത്തിപ്പാലത്തിനടുത്തുള്ള ബിവറേജസ് ഔട്ട്‌ലറ്റിന് സമീപത്താണ് തിങ്കളാഴ്ച കേസിനാസ്പദമായ സംഭവം നടക്കുന്നത്. രണ്ട് അതിഥി തൊഴിലാളികളുടെ പണമടങ്ങുന്ന പഴ്സും, മൊബൈല്‍ ഫോണുകളുമാണ് പോലീസ് എന്ന വ്യാജേന സംഘം തട്ടിയെടുത്തത്. പ്രതികളില്‍ ഒരാളായ രാജന്‍ ആക്രമണക്കേസിലെ പ്രതിയാണ്. മറ്റൊരാളായ സുല്‍ഫിക്കര്‍ മയക്ക് മരുന്നുള്‍പ്പെടെയുള്ള കേസിലെ പ്രതിയും പെരുമ്പാവൂര്‍ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ്.