Sunday, May 19, 2024
keralaNews

എരുമേലി കെ എസ് ആർ റ്റി സിക്ക് പത്തനംതിട്ടയിൽ കല്ലേറ് 

എരുമേലി:  പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ എരുമേലി കെ എസ് ആർ റ്റി സി ബസിന്  പത്തനംതിട്ടയിൽ കല്ലേറ്.കല്ലേറിൽ ബസിന്റ മുൻ വശത്തെ ഗ്ലാസ് തകർന്നു.എന്നാൽ മറ്റ് അപകടം ഇല്ലെന്നും അധികൃതർ പറഞ്ഞു. മുണ്ടക്കയത്ത് നിന്നും രാവിലെ  6.50 പുറപ്പെട്ട കളിയ്ക്കാവിള  സർവീസിനാണ് പത്തനംതിട്ട ആനപ്പാറക്ക് സമീപം വച്ച് രാവിലെ കല്ലേറ്  ഉണ്ടായത്. സർവീസ്     നിർത്തിവയ്ക്കുകയും ചെയ്തു. എന്നാൽ എരുമേലി ഡിപ്പോയിൽ നിന്നും ഏഴ് ഫാസ്റ്റ് പാസഞ്ചറും , രണ്ട് ഓഡിനറി സർവ്വീസും അയച്ചതായും അധികൃതർ പറഞ്ഞു.