Saturday, April 27, 2024
keralaNews

അട്ടപ്പാടി മധു വധകേസ് :12 പ്രതികളുടെ ജാമ്യം റദ്ദാക്കി.

അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസിലെ 12 പ്രതികളുടെയും ജാമ്യമാണ് മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി റദ്ദാക്കിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയിലാണ് കോടതി ഇടപെട്ടത്.കേസിലാകെ പതിനാറ് പ്രതികളാണ് ഉള്ളത്. പ്രധാന സാക്ഷികള്‍ ഉള്‍പ്പടെ 13 പേര്‍ നേരത്തെ കൂറുമാറിയിരുന്നു.